Tuesday, October 26, 2010



ഒരു പ്രണയത്തിന്‍റെ ബാക്കിപത്രം.















വിതുമ്പലി ല്‍ഒതുക്കിയ ഒരു യാത്രാമൊഴി മാത്രം തന്ന്

നീയും അകലുന്നു..
ഓര്‍മകളിലെവിടെയോ  നിന്നെ ഉപേക്ഷിക്കാന്‍ 
എന്തോ എനിക്കായില്ല
കാരണം ഞാന്‍ എപ്പോഴോ നിന്നെ സ്നേഹിച്ചിരുന്നു ...
എന്നിലെ  നിന്നെ  പ്രണയിച്ചിരുന്നു........


ഇപ്പോള്‍ ... 


വിട  പറയാതിരിക്കാന്‍ എല്ലാ കാരണങ്ങളും 
അവസാനിക്കുമ്പോള്‍   .....
അകല്‍ച്ചയുടെ ഭ്രൂണം നമ്മുക്കിടയില്‍ 
വളരുന്നതും ... പെരുകുന്നതും  നാമറിയുപോള്‍ ...


ഇനി 


നിനക്ക്  എന്നെ  മറക്കാം ....
എവിടെയോ  കണ്ട പുറം  കാഴ്ച്ചപോള്‍  എന്നേക്കുമായി ഉപേക്ഷിക്കാം.....