എന്‍റെ ഓണചിന്തകള്‍.....
ഏതോ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസ് മെസ്സേജ് ഇങ്ങനെ ആയിരുന്നു_ it is sad when things are not same any more" അതെ എനിക്കും അത് തന്നെ തോന്നുന്നു, ഓരോ ആഘോഷങ്ങള്‍ കടന്നു പോകുമ്പോഴും, ഓരോ വര്‍ഷം കൊഴിഞ്ഞു പോകുമ്പോഴും , ഞാന്‍ മോഹിക്കാറുണ്ട് ആ പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോകാന്‍, വീണ്ടും ഓണക്കോടിക്കായി, പൂക്കളമിട്ട്, പൂ പറിക്കാനായി വഴക്ക് കൂടിയിരുന്ന ആ കാലം!! അമ്മമ്മയുടെ വീട്ടിലെ ഓണക്കാലം, അത് ഒരു ഒത്തുകൂടല്‍ ആയിരുന്നു.. സ്നേഹമായിരുന്നു.. വിശേഷങ്ങളും, തമാശകളുംമൊക്കെയായി ഒരു അവധികാലം.. കാത്തു കാത്തുഇരിക്കുമായിരുന്ന ഒരു ഉത്സവകാലം.
ഇന്ന് ഒന്നും ബാക്കിയില്ല .. അമ്മമ്മ പോയതോടെ ഓണത്തിന്‍റെ ഒരു രസം പോയി. പിന്നീടു അത്തരം ഒത്തു ചേരലുകള്‍ വിരളമായി.. ഇത്തവണത്തെ ഓണം ഞാന്‍ തനിചായിരുന്നു .. ചെന്നൈയില്‍ ! നാട്ടിലല്ലാതെ ഉള്ള എന്‍റെ ആദ്യത്തെ ഓണം! എന്നാലും ഞാന്‍ ഓണം ആഘോഷിച്ചു. ലീവ് ഇല്ലാതിരുന്നിട്ടും ലീവ് എടുത്തു.ഓണപൂക്കളവും ഓണകോടിയും, ഓണസദ്യയും എല്ലാം ഉണ്ടായിരുന്നു. പക്ഷെ എന്തോ ഒന്ന്- അത് മാത്രം ഇല്ലായിരുന്നു എന്ന് തോന്നി! രണ്ടു ഇലയിട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഓണം തീര്‍ന്നു!!!
ഫേസ് ബൂകിലും,അതുപോലെ ഉള്ള സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റ്കളിലും നാട്ടിലെ പുലികളിയുടെയും, ഓണസദ്യയുടെയും ചിത്രങ്ങള്‍ കണ്ടപ്പോള്‍..മനസുവേദനിച്ചു.. ഞാന്‍ കൂടി ഉണ്ടാകെണ്ടിയിരുന്നു..എന്ന്... മെസ്സെകളിലൂടെയും, മെയിലിലൂടെയും കിട്ടിയ ഓണം ആശംസകള്‍ക്ക് നന്ദി പറയുമ്പോഴും, എനിക്ക് തോന്നി ഓണം ഇപ്പോഴും ഉണ്ട് .പക്ഷെ മുന്‍പ് ഉണ്ടായിരുന്ന ആ ഒരു ഫീലിംഗ്, അത് നഷ്ടമായിരിക്കുന്നു എന്ന്.. എന്റെ തോന്നല്‍ മാത്രമാകട്ടെ അത്! എന്ന് ഞാന്‍ വെറുതെ മോഹിക്കുന്നു.
മനസിലിരുന്നു ആരോ മന്ത്രിക്കുന്നു.. ഇനി ഒന്നും പഴയ പോലെ ആകില്ല ഒന്നും.. എനിക്കും അത് തന്നെ തോന്നിപോകുന്നു. ഒന്നും പഴയപോലെ ആകില്ല.. ഒന്നും...