Wednesday, October 5, 2011


ഏകാകിനി .........


















മിന്നാ മിനുഗും മുനിഞ്ഞൊരു രാവ്
ഏകയായീരുട്ടില്‍ മുനബത്തു ഞാനും.
വിരല്പാടു ദൂരത്തു നീയെത്തി എങ്കിലും..
വിളിച്ചീല, കൈനീട്ടി തൊട്ടില നീയെന്നെ..


പകലിന്‍ ചിത തീര്‍ത്ത ദിനാന്ത കുറിപ്പില്‍.
കുറിച്ചുവയ്ക്കാനായി പരത്തുന്ന വാക്കില്‍..
ഇറ്റിറ്റു വീഴുന്ന മഴതുള്ളി പോലെ..
വിറങ്ങലിചീടുന്ന മൌനമാം മന്ത്രം.


കല്‍വിളക്കില്‍ ഊറുന്ന പാട പോല്‍ 
പരന്നു പടര്‍ന്നു പെരുകുന്ന വേദന..
തമ്മിലാദ്യമറിയാതെ  നീ പോയി..
തമസിന്‍റെ മാറില്‍ മുഖം ചേര്‍ത്തു വച്ചു ഞാന്‍..
മിഥ്യയാം സ്വപ്നത്തെ മറച്ചു വെച്ചു..


പൊഴിഞ്ഞു വീഴുന്നോരരന്തികൊരൊറ്റ 
ജാലക വാതിലില്‍ മിഴിയറ്റു ഞാന്‍ നിന്നു
വിടരുവാന്‍ വിറപൂണ്ട രണ്ടു മൂന്നിതളിന്മേല്‍
തണുപ്പേറ്റു  വീഴുന്നു കാമ മോഹങ്ങള്‍..


വെന്തു പിടയുന്ന വേദനകുള്ളിലും.
ഉള്ളില്‍ തന്നെ വലിയുന്നോരാമ ഞാന്‍..
മൂകത മുറ്റുന്ന മനസിലരബുന്നു...
പെയ്തുതീരാത്ത പെരുമഴയൊന്ന് ..........


ഒടുവില്‍..


നടുക്കം നിലക്കബോള്‍ ഓര്‍ക്കുന്നു  ഞാന്‍ നിന്‍റെ
ഉരുകിയൊലിക്കാത്ത സ്നിഗ്ദ്ധമാം സ്നേഹത്തെ.
വിങ്ങുന്ന ഹൃത്തില്‍ തോന്നുന്നു പിന്നെയും..
കടല്കുത്തില്ലെന്തേ കളഞ്ഞുപോയെന്നെ?