കൊടിയേറ്റം......
ഇന്നലെയൊരു നിലാതുള്ളി എന്നിലേക്കിറ്റ്
വീഴുമ്പോഴാണ് ഞാന്‍ അറിയുന്നത്
എന്നില്‍ ഓര്‍മ്മകള്‍ മരിച്ചിട്ടില്ലെന്ന്...
നൂറായി ചിതറിവീണൊരു മഴതുള്ളി ചാരെ
വന്നു വിതുമ്പോഴാണ് അറിയുന്നത്..
തുടി കൊട്ടുന്നതും, കൊടിയേറുന്നതും
എന്‍റെ ഉള്ളിലാണെന്ന്, എന്നിലാണെന്ന്!
ഇന്നലകളുടെ ഭാണ്ടം പേറി ഞാന്‍
തിരയുന്നത്, എന്നില്‍ തന്നെയാണെന്ന്....
സന്ധ്യാദീപമില്ല, ശീവേലിയില്ല..
തുരുംബെടുത്തു വിങ്ങുന്ന ..
നിറഞ്ഞ ഏകാന്തത മാത്രം..!!
നിശബ്ദമാനെന്‍റെ ക്ഷേത്രമിന്നും
ചിതല്‍പുറ്റു മൂടുന്നു നിന്‍റെ വിഗ്രഹം....
മനസ്സു മന്ത്രിക്കുന്നു,
ഇത് എന്‍റെ തട്ടകമാണ്
എന്‍റെ തട്ടകം..
ഇന്ന് നടയടക്കുമ്പോള്‍, ഞാനുണ്ട് കാവലായി
നിന്‍റെ ദര്‍ശനം, അതെന്‍റെഅവകാശമാണ്..
കാതങ്ങള്‍ താണ്ടി ഞാന്‍ വന്നതും..
അതിനുവേണ്ടി മാത്രമാണ്..
വറ്റി വരണ്ടാ നിളയുടെ തീരത്ത്..
ഞാന്‍ കാത്തിരിക്കും..
അത്താഴപൂജയൂട്ടും കഴിഞ്ഞ് നിന്‍റെ
നട തുറക്കുന്നതും കാത്ത്..
നമ്മുക്ക് കാണാം...
ഉത്സവാരവങ്ങല്ക്കിടക്ക്... മൌനത്തിന്‍റെ
പേറ്റുനോവോടെ.....
നാളെ....
നാളെ കഴിഞ്ഞോ? ?
ഇന്നലെയൊരു നിലാതുള്ളി എന്നിലേക്കിറ്റ്
വീഴുമ്പോഴാണ് ഞാന്‍ അറിയുന്നത്
എന്നില്‍ ഓര്‍മ്മകള്‍ മരിച്ചിട്ടില്ലെന്ന്...
നൂറായി ചിതറിവീണൊരു മഴതുള്ളി ചാരെ
വന്നു വിതുമ്പോഴാണ് അറിയുന്നത്..
തുടി കൊട്ടുന്നതും, കൊടിയേറുന്നതും
എന്‍റെ ഉള്ളിലാണെന്ന്, എന്നിലാണെന്ന്!
ഇന്നലകളുടെ ഭാണ്ടം പേറി ഞാന്‍
തിരയുന്നത്, എന്നില്‍ തന്നെയാണെന്ന്....
സന്ധ്യാദീപമില്ല, ശീവേലിയില്ല..
തുരുംബെടുത്തു വിങ്ങുന്ന ..
നിറഞ്ഞ ഏകാന്തത മാത്രം..!!
നിശബ്ദമാനെന്‍റെ ക്ഷേത്രമിന്നും
ചിതല്‍പുറ്റു മൂടുന്നു നിന്‍റെ വിഗ്രഹം....
മനസ്സു മന്ത്രിക്കുന്നു,
ഇത് എന്‍റെ തട്ടകമാണ്
എന്‍റെ തട്ടകം..
ഇന്ന് നടയടക്കുമ്പോള്‍, ഞാനുണ്ട് കാവലായി
നിന്‍റെ ദര്‍ശനം, അതെന്‍റെഅവകാശമാണ്..
കാതങ്ങള്‍ താണ്ടി ഞാന്‍ വന്നതും..
അതിനുവേണ്ടി മാത്രമാണ്..
വറ്റി വരണ്ടാ നിളയുടെ തീരത്ത്..
ഞാന്‍ കാത്തിരിക്കും..
അത്താഴപൂജയൂട്ടും കഴിഞ്ഞ് നിന്‍റെ
നട തുറക്കുന്നതും കാത്ത്..
നമ്മുക്ക് കാണാം...
ഉത്സവാരവങ്ങല്ക്കിടക്ക്... മൌനത്തിന്‍റെ
പേറ്റുനോവോടെ.....
നാളെ....
നാളെ കഴിഞ്ഞോ? ?