ഒരു യാത്ര പറച്ചിലിന്റെ ഓര്‍മയ്ക്ക്...
കണ്ടുമുട്ടലുകള്‍ അവസാനിക്കുന്നു
വഴികള്‍ ഒടുങനിടത് ..
അക്ഷമയുടെ വഴികണമായി ഇനി
നീഎനിക്കായി കാത്തുനില്കില്ല..
പരിഭവത്തിന്റെ മൗന നൊബരമായി
നിന്‍റെ വിരലുകള്‍ എന്നോട് സംവദികില്ല..
നടന്നാലും തീരാത്ത വഴികളുടെ അനന്തത
ഇനി നിനക്കും എനിക്കും ഇടയില്‍ കടന്നു വരില്ല...
എന്‍റെ പ്രണയം, അത് എന്നില്‍ അവസാനിപ്പിച്ച്
നീ മാഞ്ഞു മാഞ്ഞു പോകുന്നു...
എന്‍റെ കാഴ്ചക്കുമപ്പുറം, ചക്രവാളത്തിലേക്ക്...
നിന്‍റെ ഓര്‍മ്മകള്‍ ഋതുക്കളില്‍ പടങ്ങള്‍ പൊഴിക്കുമ്പോള്‍
സ്വകാരിയമായവ അതുമാത്രമെന്ന്
കണ്‍കോണില്‍ ഉറയുന്ന ഒരു കണ്ണുനീര്‍ തുള്ളി!
ദിവാസ്വപ്നത്തിന്റെ അപൂര്‍ണതയോടെ...
ഉറക്കപിച്ചിന്റെ ആലസ്യമായി..
തിരക്കുകല്കിടയില്‍ ... നഷ്ടപ്പെടുന്ന
ഉച്ചയുരക്കം പോലെ നീ....
പ്രണയത്തിന്റെ രസമാപിനിയില്‍
നീ അവശേഷിപിച്ചത്..
വിറങ്ങലിച്ച തണ്ത്ത സ്പര്‍ശങ്ങളും
വിറയാര്‍ന്ന കുറേ നോട്ടങ്ങളും ..
പനിചൂടിന്റെ അര്‍ദ്ധമയക്കതിലെപ്പോഴോ
നീണ്ട നിശ്വാസത്തിന്റെ ഒടുക്കം
ഞാനതു ചേര്‍ത്തുവക്കുന്നു ..
രണ്ടു മൂന്നിട്ട് കണ്ണീരോടെ..
നിനക്ക് വായികരിയിട്ന്‍..
3 comments:
ഇത് എന്ത് പറ്റി ?
പ്രണയത്തെ ശോകത്തിന്റെ ചാറില്‍ മുക്കിയെഴുതിയ വരികള്‍....
നല്ല നല്ല പദ പ്രയോഗങ്ങള്‍....
("അക്ഷമയുടെ വഴികണമായി ഇനി
നീഎനിക്കായി കാത്തുനില്കില്ല..
പരിഭവത്തിന്റെ മൗന നൊബരമായി
നിന്‍റെ വിരലുകള്‍ എന്നോട് സംവദികില്ല..
നടന്നാലും തീരാത്ത വഴികളുടെ അനന്തത
ഇനി നിനക്കും എനിക്കും ഇടയില്‍ കടന്നു വരില്ല.")
ചിലപ്പോള്‍ പ്രണയം അങ്ങിനെയാണ് നൊമ്പരങ്ങളാല്‍ നനഞ്ഞുതിരും ചിലപ്പോള്‍ ഒരു ചെമ്പനീര്‍ പോലെ പുഞ്ചിരിച്ചു നില്‍ക്കും.
അക്ഷര പിശകു വരുത്താതെ ശ്രദ്ധിയ്ക്കുമല്ലോ ല്ലേ?
തുടര്‍ന്നും എഴുതൂ
ആശംസകളോടെ
Nice .....
Nice ....
Post a Comment